അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പില്‍ ഒരു പരാതിയില്‍ കൂടി പരിയാരം പോലീസ് കേസെടുത്തു

കണ്ണൂര്‍ കേന്ദ്രമായുള്ള അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പില്‍ ഒരു പരാതിയില്‍ കൂടി പരിയാരം പോലീസ് കേസെടുത്തു. ഇതോടെ പരിയാരത്ത് മാത്രം മൂന്ന് പരാതികളാണ് ലഭിച്ചത്. നിക്ഷേപ തട്ടിപ്പിന് ഇരയായ യുവാവ് പരിയാരം പോലീസില്‍ പരാതി നല്‍കി. പരിയാരം പൊയില്‍ സ്വദേശി ജിബിന്‍ റോയ് എന്ന യുവാവാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.

അര്‍ബന്‍ ബാങ്ക് നിധിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും 7 ലക്ഷം രൂപയാണ് തട്ടിയത്. അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍മാരായ അബ്ദുള്‍ ഗഫൂര്‍ , ഷൗക്കത്തലി എന്നിവര്‍ക്കെതിരെയാണ് കേസ്. യുവാവിന് ജോലി വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് മുന്നെ പിലാത്തറയിലെ പി.ചാക്കോയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതിനും കൊട്ടിയൂര്‍ ചുങ്കക്കുന്നിലെ മഞ്ഞുവള്ളിയില്‍ – ഏലിയാമ്മ ആന്റണിയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്തതിലും പരിയാരം പോലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഡയറക്ടര്‍മാര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയുമാണ് പരാതികള്‍. ജോലി സ്ഥിരപ്പെടുത്തുന്നതിനും വലിയ പലിശ വാഗ്ദാനം ചെയ്തുമാണ് നിക്ഷേപം സ്വീകരിച്ചിരുന്നതെന്നും പരാതികളില്‍ പറയുന്നു.

Hot Topics

Related Articles