തിരുവനന്തപുരം:മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി. പോത്തൻകോടി സ്വദേശിയും കോൺഗ്രസ് നേതാവുമായ മുനീർ ആണ് സംസ്ഥാന ഡിജിപിക്ക് പരാതി നൽകിയത്.സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ, കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് പരാതി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മുനീർ ഡിജിപിക്ക് പരാതി സമർപ്പിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ യുവതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തതുപോലെ തന്നെ, കടകംപള്ളിക്കെതിരായ പരാതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം റാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണു കടകംപള്ളിക്കെതിരെ സമാനമായ പരാതി ഉയർന്നിരിക്കുന്നത്.സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.