കേരളത്തില്‍ നിന്നു ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.സി. ബസ് യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊടും കാട്ടില്‍ കുടുങ്ങി. ഭയന്ന് വിറച്ച് സ്ത്രീകളും കുട്ടികളുമുള്ള യാത്രക്കാര്‍. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലാണ് ബസ് കുടുങ്ങിയത്. തകരാറുള്ള ബസ് ദീര്‍ഘദൂര സര്‍വീസിന് അയച്ച കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യാത്രക്കാര്‍.
കാട്ടില്‍ കുടുങ്ങിയ യാത്രക്കാര്‍ പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള യാത്രക്കാരാണ് കര്‍ണാടക ബന്ദിപ്പൂര്‍ വനമേഖലയില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി 11 മണിക്ക് കോഴിക്കോട് നിന്ന് എയര്‍ബസാണ് പുറപ്പെട്ടത്. ഈ ബസ് മാനന്തവാടിയിലെത്തിയപ്പോള്‍ കേടായി. മാനന്തവാടിയില്‍ രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷം ഡിപ്പോ അധികൃതര്‍ മറ്റൊരു ബസില്‍ ബത്തേരി ഡിപ്പോയില്‍ എത്തിച്ചു. ബത്തേരി ഡിപ്പോയില്‍ നിന്ന് സര്‍വീസിനയച്ച ബസാണ് കാട്ടില്‍ നിന്നുപോയത്. ക്ലച്ചിന് തകരാറുള്ള ബസാണിതെന്ന് ഡ്രൈവര്‍ പറഞ്ഞിട്ടും അത് ഗൗനിക്കാതെ ഈ ബസ് ഓടിക്കാന്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 8 മണിക്ക് ബംഗളൂരുവിലെത്തേണ്ട ബസ് ആ സമയത്ത് കാട്ടില്‍ പെരുവഴിയില്‍ കിടക്കുകയായിരുന്നു. കാട്ടാന, കടുവ, പുലി, കാട്ടുപോത്ത് അടക്കമുള്ള വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ളയിടത്ത്് ബസ് കുടുങ്ങിയത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ബസിന്റെ യാത്രസമയം മണിക്കൂറുകള്‍ വൈകിയതിനിടെ സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ബത്തേരിയില്‍ നിന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടരാനായത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്രക്കാരുടെ ആരോപണം അന്വേഷിക്കുമെന്ന് ബത്തേരി ഡി.ടി.ഒ. അറിയിച്ചു.