പുതിയ ചരിത്രം കുറിക്കാൻ പഠാൻ: ചിത്രം 1000 കോടിയിലേക്ക് , വെള്ളിയാഴ്ച ടിക്കറ്റ് നിരക്ക് കുറക്കും

ബോളിവുഡിന്റെ തിരിച്ചുവരവിന് കാരണമായ ഷാരൂഖാന്റെ പഠാൻ തിയേറ്ററുകളിൽ വിജയയാത്ര തുടരുകയാണ്. 22 ദിവസം പിന്നിടുമ്പോൾ 963 കോടിയാണ് ആഗോളതലത്തിൽ പത്താൻ നേടിയിരിക്കുന്നത്.

Advertisements

ചിത്രം ആയിരം കോടിയിലേക്ക് അടുക്കുമ്പോൾ ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വെള്ളിയാഴ്ച 110 രൂപക്കാണ് ടിക്കറ്റ് ലഭിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് പഠാന് ലഭിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് വമ്പിച്ച വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

കൂടാതെ ചിത്രത്തിന്റെ വിജയം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പത്താൻ ടീം. പി.വി.ആർ,ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ2 എന്നിവരുടെ സഹകരണത്തോടെയാണ് പത്താന്റെ വിജയം ആഘോഷിക്കുന്നത്.

Hot Topics

Related Articles