ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

#ഐ റ്റി  അസിസ്റ്റന്റ് ഒഴിവ് 
  

റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യവുമുള്ള പട്ടികവര്‍ഗക്കാരെ ഐ.റ്റി.അസിസ്റ്റന്റായി നിയമിക്കുന്നു. യോഗ്യത   – പ്ലസ് ടു പാസ് , ഡിസിഎ /ഡിറ്റിപി (ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും) ഐടിഐ /പോളിടെക്നിക്ക്.
പ്രായപരിധി  – 21-35, അഭിലഷണീയം  മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ് / എക്സെല്‍ എന്നിവയില്‍ പ്രാവീണ്യം. പ്രതിമാസ ഓണറേറിയം  15000രൂപ. നിയമന കാലാവധി  2023 മാര്‍ച്ച് 31 വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 17 ന് രാവിലെ 11 ന്  റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

                      ————-
#ലൈഫ് ഗാര്‍ഡുമാര്‍, ടോയ്ലെറ്റ് ക്ലീനേഴ്സ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി  30 ശുചീകരണ  തൊഴിലാളികള്‍, കുളികടവുകളില്‍ സുരക്ഷാ  ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള  50 വയസില്‍ താഴെ പ്രായമുളള അഞ്ച് ലൈഫ്  ഗാര്‍ഡുമാര്‍, എട്ട് ടോയ്ലെറ്റ് ക്ലീനേഴ്സ്,  പമ്പ കിയോസ്‌കിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ആവശ്യമുണ്ട്.  താത്പര്യമുളളവര്‍ ഒക്ടോബര്‍ 25 ന് വൈകിട്ട് നാലിന് മുമ്പായി റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട്  അപേക്ഷ  സമര്‍പ്പിക്കണം.

                      ————–

#മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലികമായി  മെഡിക്കല്‍ ഓഫീസറെ നിയമിക്കും. എംബിബിഎസ്, റ്റിസിഎംസി  യോഗ്യതയുളള 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 25ന് രാവിലെ 11 ന് ജില്ലാ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും ബയോഡേറ്റയും സഹിതം  നേരിട്ട് ഹാജരാകണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്.

Hot Topics

Related Articles