കക്കി-ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിച്ച് അപ്പർ റൂൾ ലെവലിലെത്തിയാൽ (യു ആർ എൽ) മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂൾ ലെവൽ നിരീക്ഷണ സമിതി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുകയും ആവശ്യമെങ്കിൽ നാളെ രാവിലെ നിയന്ത്രിതമായ രീതിയിൽ കുറഞ്ഞ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതുമാണ് .
പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പ നദീ തിരത്ത് ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാകേണ്ടതാണ്. നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. തീരുമാനങ്ങൾ കൈക്കൊള്ളുന്ന മുറയ്ക്ക് ഉടൻ അറിയിപ്പുകൾ നൽകുന്നതാണ്. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കക്കി – ആനത്തോട് ഡാമിൽ റെഡ് അലർട്ട്; പമ്പ നദീ തീരത്ത് ജാഗ്രത പാലിക്കണം:
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
Advertisements