മണിനാദം 2023: നാടന്‍പാട്ട് മത്സരം

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം ‘മണിനാദം 2023’ സംസ്ഥാനതല നാട്ടന്‍പാട്ട് മത്സരം ഈ വര്‍ഷവും ചാലക്കുടിയില്‍ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ 18നും 40നും മധ്യേ പ്രായമുള്ള 10 പേരുടെ ടീമുകള്‍ക്കാണ് അവസരം. മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ട്. ജില്ലാതലത്തില്‍ 1,2,3 സ്ഥാനം ലഭിച്ച് വിജയിക്കുന്ന ക്ലബ്ബിന് 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന് 1,00,000, 75,000, 50,000 രൂപ വീതവും നല്‍കും. താല്‍പര്യമുള്ള ടീമുകള്‍ ഫെബ്രവരി 10 നകം പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തിലോ, [email protected] എന്ന മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2231938, 9847545970.

Hot Topics

Related Articles