സ്വര്‍ണ്ണം പണയം വെച്ച്‌ വരെ പണമടച്ചു; വീണ്ടും കുടിശ്ശിക; പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി

പത്തനംതിട്ട : വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരം രൂപയില്‍ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടയ്ക്കാനുളളത്. തുക അടയ്ക്കാതായതോടെ ഇന്ന് രാവിലെയാണ് കെഎസ്‌ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. 108 സ്കൂളുകളുടെ പ്രവർത്തന മേല്‍നോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. സ്വർണ്ണം പണയം വെച്ച്‌ വരെ പണമടച്ചുവെന്നും ഇനി വകുപ്പില്‍ നിന്ന് തന്നെ പണം നല്‍കാതെ പറ്റില്ലെന്നുമുളള നിലപാടിലാണ് ഡിഇഒ.

Hot Topics

Related Articles