കായംകുളം താലൂക്ക്‌ ആശുപത്രിയിൽ പ്രകോപിതനായ രോഗി ആക്രമാസക്തനായി ;ജീവനക്കാരെയും പോലീസിനെയും ആക്രമിച്ചു ;രോഗിയെ പോലീസ് അറസ്റ്റ് ചെയ്തു

കായംകുളം :താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമം

Advertisements

ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് കുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണം.

ആദ്യം ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്.
അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു.

ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.കാലിൽ മുറിവേറ്റതിന് ചികിത്സയ്ക്ക് എത്തിയതാണ് ദേവരാജനെന്ന് പൊലീസ് പറഞ്ഞു.

പെട്ടന്ന് പ്രകോപിതനായ ഇയാള്‍ നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ഹോം ഗാര്‍ഡിനെ അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി കുത്തുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്‍റെ വലത് കൈക്കും ഹോം ഗാർഡ് വിക്രമന്‍റെ വയറ്റിലുമാണ് കുത്തേറ്റത്.

വിവരമറിഞ്ഞെത്തി അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരായ ശിവകുമാർ, ശിവൻ പിള്ള എന്നിവർക്കും പരിക്കേറ്റു.ദേവരാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Hot Topics

Related Articles