മിനി ബാറായി ഒരുക്കിയ ഷെഡുകൾ സ്ത്രീകൾ അടിച്ച് തകർത്തു

തളിപ്പറമ്പ്: സാമൂഹ്യ വിരുദ്ധ സംഘം മിനി ബാറായി ഒരുക്കിയ ഷെഡുകൾ സ്ത്രീകൾ അടിച്ച് തകർത്തു .പട്ടുവം മുതുകുട എൽ.പി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു സാമൂഹ്യ വിരുദ്ധ സംഘം അതിക്രമിച്ചു കടന്നു നിർമ്മിച്ച മിനി ബാറായി ഒരുക്കിയ ഷെഡുകളാണ് സ്ത്രീകൾ അടിച്ച് തകർത്തത്‌ .നാട്ടുകാർ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ബാറുകളായി പ്രവർത്തനo തുടർന്നതിനാലാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷെഡുകൾ അടിച്ചു തകർത്തത് .

Advertisements

Hot Topics

Related Articles