റോം : ഇറ്റാലിയന് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി വീണ്ടും ചുമതലയേറ്റ് മാൻസിനി. ഗറ്റൂസോയ്ക്ക് പകരക്കാരനായാണ് മാൻസിനിയുടെ മടങ്ങി വരവ്.
ലോക കപ്പ് യോഗ്യത നഷ്ടമാണ് പുതിയ പരിശീലകനെ നിയമിക്കാനത്തിൽ നിർണായക പങ്ക് വഹിച്ചത്. പ്രതിസന്ധിയിലായിരുന്ന ഇറ്റലിയെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയ തന്ത്രശില്പിയാണ് റോബർട്ടോ മാൻസിനി. 2018ൽ ദേശീയ ടീമിന്റെ ചുമതലയേറ്റ അദ്ദേഹം, ലോകകപ്പ് യോഗ്യത നഷ്ടപ്പെട്ട് നിരാശയിലായിരുന്ന അസ്സൂരിയെ പുനർനിര്മിച്ച് യൂറോപ്യന് ഫുട്ബോളിലെ കരുത്തരാക്കി മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാൻസിനിയുടെ നേതൃത്വത്തിൽ ഇറ്റലി യൂറോ 2020 യോഗ്യതാ മത്സരങ്ങളിലെ പത്ത് കളികളും ജയിച്ച് ചരിത്രം കുറിച്ചു. തുടർന്ന് 2021 ൽ വെംബ്ലിയിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൻ കീഴടക്കി 53 വർഷത്തിന് ശേഷം യൂറോപ്യൻ കിരീടം സ്വന്തമാക്കി.
എന്നാൽ 2022 ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതും തുടർന്ന് പ്രകടനം ഇടിഞ്ഞതുമാണ് ടീമിന് തിരിച്ചടിയായത്. ഒടുവിൽ 2023 ഓഗസ്റ്റിൽ മാൻസിനി പരിശീലകസ്ഥാനം ഒഴിഞ്ഞു.
ഇപ്പോൾ വീണ്ടും ദേശീയ ടീമിന്റെ ചുമതലയേല്ക്കുന്ന മാൻസിനിയുടെ മടങ്ങിവരവ്, ഇറ്റാലിയൻ ഫുട്ബോളിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


