പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്യു ടി തോമസ് എംഎൽഎ സന്ദർശനം നടത്തി

തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്യു ടി തോമസ് എംഎൽഎ രാവിലെ മുതൽ സന്ദർശനം നടത്തി. ഇടിഞ്ഞില്ലം, വേങ്ങൽ , അഴിയിടത്തുചിറ, കഴുപ്പിൽ കോളനി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ചു.

കോവിഡ് പ്രതിരോധത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി.
വേങ്ങൽ ദേവമാതാ ആഡിറ്റോറിയത്തിലെ ക്യാമ്പ് അംഗങ്ങൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. അവരുടെ പ്രശ്നങ്ങൾ എം.എൽ.എയോട് സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്തു മെമ്പർ ശാന്തമ്മ ആർ നായർ , സി പി എം ആലംതുരുത്തി ബ്രാഞ്ച് സെക്രട്ടറി പ്രസാദ് തുടങ്ങിയവർ എം എൽ എ യോടൊപ്പം സന്ദർശിച്ചു.

Hot Topics

Related Articles