പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ എസ് പി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ നടത്തി

പത്തനംതിട്ട: ക്രൂഡ് ഓയിലിൻ്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് ആർ. എസ്. ചി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ ബി.രാജശേഖരൻ പറഞ്ഞു. ആർ.എസ്.പിയുടെ നേത്യത്വത്തിൽ ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങളുടെ വിലവർദ്ധന കാരണം പാചകവാതകത്തിന് അനിയന്ത്രിതമായി വിലവർദ്ധിപ്പിച്ചിരിക്കുകയാണ്. ഡീസൽ, പെട്രാൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില വർദ്ധന കാരണം ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിൽ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെയുള്ള വസിക്കളുടെ വില ക്രമാതീതമായി വർദ്ധിച്ചത് സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്ക്കാനാവശ്യമായ നടപടികൾ കേന്ദ്രഗവൺമെൻ്റ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ അദ്ധ്യക്ഷതവഹിച്ചു. ആർ എസ് പി സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.എം. ഭട്ടതിരി, തോമസ് ജോസഫ്, കാലനിലയം രാമചന്ദ്രൻ, ടി.എം. സുനിൽകുമാർ, അഡ്വ. ജോർജ്ജ് വർഗ്ഗീസ്. യു റ്റി യു സി ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, മണ്ഡലം സെക്രട്ടറിമാരായ കെ. പി. മധുസൂദനൻ പിള്ള, പൊടിമോൻ. കെ. മാത്യു.. എ.എം ഇസ്മായിൽ, സജി നെല്ലുവേലിൽ, പ്രഫ. ബാബു ചാക്കോ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജി. രവിപിള്ള, പെരിങ്ങര രാധാകൃഷ്‌ണൻ, ജോൺസ് യോഹന്നാൻ. എസ്സ്. സതീഷ്, ഷാഹിദ ഷാനവാസ്, ഈപ്പൻ മാത്യു. പി.എം. ചാക്കോ, ബി. ശ്രീപ്രകാശ്, ജോയി ജോൺ, രാജി ദിനേശ്, എന്നിവർ ധർണ്ണക് നേത്യത്വം നല്കി.

Advertisements

Hot Topics

Related Articles