തിരുവനന്തപുരം: പിണറായി വിജയന് മുത്തച്ഛന്റെ മുത്തം നൽകി മനം നിറഞ്ഞ ചിരിയുമായി മൽഹാർ..! കുഞ്ഞോമനയോടുള്ള സ്നേഹവും വാത്സല്യവും ഒരു ഷേക്ക് ഹാൻഡിൽ ഒതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എക്സലന്റ് ഗുഡ് ഗവേണൻസിനുള്ള ഇന്ത്യൻ എക്സ്പ്രസ് പുരസ്കാരം നേടിയ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തിയ വേദിയാണ് സ്നേഹോഷ്മളമായ സദസായി മാറിയത്. ഇന്ത്യൻ എക്സ്പ്രസിന്റെ പുരസ്കാരം നേടിയ തുകയായ ഒരു ലക്ഷം രൂപയും കളക്ടർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറി.
ദിവ്യ എസ്.അയ്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് –
തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ് ‘Excellence in Good Governance’ അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീർത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.