ലഹരി വിരുദ്ധ സന്ദേശവുമായി റിപ്പബ്ലിക്കൻ സ്കൂൾ

കോന്നി : ശതാബ്ദി ആഘോഷിക്കുന്ന കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിളംബര കലാജാഥയിലൂടെ ലഹരി വിരുദ്ധ സന്ദേശവുമായി പത്തനംതിട്ട ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവൽക്കരണത്തോടൊപ്പം മൊബൈൽ ഫോണിന്റെ ദുരുപയോഗം, ഇരുചക്രവാഹനങ്ങളോടുള്ള പ്രതിപത്തി കുടുംബങ്ങളിൽ വരുത്തുന്ന ദുരന്തങ്ങൾ എന്നിവ അവതരണത്തിൽ വിഷയമാകുന്നു . കൊടുമൺ ഗോപാലകൃഷ്ണനാണ് രചനയും സംവിധാനവും നിർവഹിച്ചത് . സഞ്ജയ് സന്തോഷ് , അദ്വൈത് എസ് കുമാർ , പി എസ് ദേവപ്രിയ, സഫ അസിസ് , ആഷ്മി ഫാത്തിമ, അൻഷാ അനീഷ് , നവ്യ ആർ , വൃന്ദ കൃഷ്ണ, ദേവിക ദീപു , ആഷ്ന എൽസ വർഗീസ് എന്നിവരാണ് അഭിനേതാക്കൾ .

Hot Topics

Related Articles