വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: കാർ യാത്രക്കാരിയെ എസ്.ഐ മർദ്ദിച്ചതായി പരാതി; സംഭവം കോഴിക്കോട്

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാർ യാത്രക്കാരിയെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് മർദിച്ചെന്ന് പരാതി. സംഭവത്തിൽ അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്ക് മർദ്ദനത്തിൽ പരിക്കേറ്റു.
യുവതിയെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് മർദിച്ചെന്നാണ് പരാതി.

3 സ്ത്രീകളും 4 കുട്ടികളുമുൾപെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ രണ്ട് യുവാക്കൾ തർക്കിക്കുക ആയിരുന്നെന്നാണ് പരാതി. ശേഷം ഇവർ എസ്ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്ഐ പിന്നീട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബന്ധുവിന്റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും യുവതി പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനവും തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. കാക്കൂർ പൊലീസിൽ യുവതി പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി സംബന്ധിച്ച് എസ്ഐയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

പൊലീസുകാർ മദ്യപിച്ചിരുന്നതായും അഫ്ന ആരോപിക്കുന്നു. പൊലീസ് അടിവയറ്റിൽ തൊഴിച്ചെന്നും  വലതു കൈയ്യിൽ കടിച്ചെന്നും അഫ്ന പറയുന്നു. സംഭവത്തില്‍ നടക്കാവ് എസ് ഐ വിനോദിനെതിരെ കാക്കൂർ പൊലീസിൽ യുവതി പരാതി നൽകി.

Hot Topics

Related Articles