പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചു കയറി; എ എസ് ഐ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം : പാളയത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എ എസ് ഐ മരിച്ചു. സിറ്റി കണ്‍ട്രോള്‍ റൂമിലെ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. രാവിലെ അഞ്ചുമണിയോടെ എ കെ ജി സെന്‍ററിന് സമീപത്തായിരുന്നു അപകടമുണ്ടായത്.    പേട്ട ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്കും പോസ്റ്റിലേക്കും ഇടിച്ചു കയറുകയായിരുന്നു.

Hot Topics

Related Articles