തൃശ്ശൂർ ആളൂര്‍ സ്റ്റേഷനിലെ കാണാതായ പൊലീസുകാരനെ കണ്ടെത്തി; 8 ദിവസത്തിനു ശേഷം കണ്ടുപിടിച്ചത് തഞ്ചാവൂരിൽ നിന്ന്

തൃശൂര്‍: തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ സലേഷിനെയാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നാണ് സലേഷിനെ കണ്ടെത്തിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സലേഷിനെ എട്ടു ദിവസത്തിനുശേഷം തഞ്ചാവൂരില്‍ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ എട്ടാം തീയതി രാവിലെ ജോലിക്ക് പോയ സലേഷ് തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാരുടെ പരാതിയില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ നേരത്തെ പറഞ്ഞിരുന്നത്. അതിനാൽ തന്നെ മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ തള്ളിക്കളഞ്ഞിട്ടില്ല. ചാലക്കുടി ബസ് സ്റ്റാൻറിൽ സലേഷിന്‍റെ ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ മുൻപ് ദീർഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബമുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സലേഷ് വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിരീക്ഷണത്തിൽ ബന്ധുക്കൾ വേളാങ്കണ്ണിയിലേക്ക് പോയിരുന്നു.കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കളും ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നേരത്തെ നല്‍കിയിരുന്നത്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലും അവ്യക്തത നിലനിന്നിരുന്നു. അ

Hot Topics

Related Articles