പോപ്പുലർ ഫ്രണ്ടിനെ ഇനി പ്രോട്ടക്ട് ചെയ്യേണ്ട..! സംസ്ഥാന സർക്കാരിന് താക്കീതുമായി ഹൈക്കോടതി

കൊച്ചി: സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ മാസം 23നകം റിപ്പോർട്ട് നൽകണമെന്നും കോടതി അറിയിച്ചു.

നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23നകം നൽകണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജപ്തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 15ന് മുമ്ബ് ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചത്. കോടതി നിർദേശത്തിൽ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതിൽ ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

Hot Topics

Related Articles