പതിനാലുകാരിയുടെ ഫോട്ടോ അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ചു; ഗൾഫിലേയ്ക്കു കടന്ന പ്രതിയെ തിരികെ എത്തുമ്പോൾ മുംബൈയിൽ നിന്നു പൊക്കി പൊലീസ് 

തൃക്കരിപ്പൂര്‍: പതിനാലുകാരിയുടെ ഫോട്ടോ അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച ശേഷം പൊലീസ് പിടികൂടുമെന്നായപ്പോള്‍ ഗള്‍ഫിലേക്ക് കടന്ന പ്രതിയെ, തിരിച്ചുവരുംവഴി ചന്തേര പൊലീസ് മുംബയ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടി.തിരുവനന്തപുരം പ്ലാഞ്ചേരികോണം സ്വദേശി എസ്.ശരണിനെയാണ് (28) അറസ്റ്റുചെയ്തത്. യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മുംബയില്‍ വിമാനം ഇറങ്ങിയ പ്രതിയെ പിടികൂടുകയായിരുന്നു.

2018ലാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്ത് ജോലിക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തി മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. 14കാരിയുടെ പിതാവിന്റെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തത്. സംഭവശേഷം മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Hot Topics

Related Articles