കോട്ടയം ജില്ലയിലെ ഈ സ്ഥലങ്ങളിൽ മാർച്ച് 20 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ മാർച്ച് 20 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെണ്ണാശ്ശേരി, എരുമപ്പെട്ടി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 1.30 വരെയും പുളിമൂട്, പൂപ്പട , ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളിൽ 2 മണി  മുതൽ 5.30 വരെയും  വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ 9 30 എ എം മുതൽ 5 പി എം വരെ   കോണിപ്പാട്,ഉപ്പിടുപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വൈദ്യുതി മടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന റിലയൻസ്, ചൂള പ്പടി , ക്രൈസ്റ്റ് നഗർ , ഫലാഹിയ, മൈത്രിനഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടപ്പള്ളി കോളനി  ട്രാൻസ്‌ഫോർമറിൽ 9.30 മുതൽ 5.30  വരെ  വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles