പ്രഭാസിന്റെ ‘ആദിപുരുഷ്’: ഏറ്റവും പുതിയ അപ്ഡേഷനുമായി അണിയറ പ്രവർത്തകർ

രാമായണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ‘ആദിപുരുഷൻ’ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രഭാസ് ചിത്രമാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ.

Advertisements

‘ആദിപുരുഷ്’ എന്ന ചിത്രത്തിന്റ പ്രമോഷണല്‍ ക്യാംപെയിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. രാമ നവമി ദിവസമായ മാര്‍ച്ച് 30ന് ‘ആദിപുരുഷി’ന്റെ ക്യാംപെയ്‍‍ൻ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക.

അതേസമയം, നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Hot Topics

Related Articles