കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ പ്രധാന പ്രതികളിലൊരാളായ കുടക് സ്വദേശി അബ്‌ദുൾ നസീർ ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ ഷവർമ കടയിൽ. കഴിഞ്ഞ ദിവസം NIA യും പോലീസും കടയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തിയിലെ ഷവർമ കടയിൽ പ്രതി ജോലി ചെയ്ത് വരികയായിരുന്നു.കടയിൽ പാചകതൊഴിലാളിയും മറ്റും ജോലി ചെയ്യുകയായിരുന്നു ഇയാൾ. അന്വേഷണ സംഘം എത്തുമെന്നറിയാമായിരുന്നതിനാൽ എതിർത്തില്ല. ഇയാളെ ഒളിവിൽ കഴിയാൻ ഇവിടെ ആരെങ്കിലും സഹായിച്ചൊ എന്നതിൽ NIA അന്വേഷണം നടത്തുകയാണ്.ജോലി തേടിയെത്തിയതെന്നും മറ്റു കാര്യങ്ങൾ അറിയില്ലായിരുന്നെന്നും കടയുടമ പോലീസിന് മൊഴി നൽകി.
Advertisements


