പ്രിയദർശനൊപ്പം ഷെയ്ന്‍ നിഗവും, ഷൈന്‍ ടോം ചാക്കോയും…’കൊറോണ പേപ്പേഴ്സ്’ ടൈറ്റിൽ ലുക്ക് പുറത്ത്

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സിന്റെ’ ടൈറ്റിൽ ലുക്ക് പ്രിയദർശൻ പുറത്തുവിട്ടു. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്‍റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍. കൂടാതെ ചിത്രം ഏപ്രിലിൽ പുറത്തിറങ്ങും എന്ന സൂചനയും പോസ്റ്ററിലൂടെ നൽകുന്നുണ്ട്.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ നായിക ഗായത്രി ശങ്കറാണ് ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരക്കഥ എഴുതിയിരിക്കുന്നതും, ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം എസ് അയ്യപ്പന്‍ നായര്‍ ആണ്. പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയന്‍, ആക്ഷന്‍ രാജശേഖര്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Hot Topics

Related Articles