കെ റെയിൽ വിരുദ്ധ ഒപ്പ് ശേഖരണം : ജില്ലാതല ഉദ്ഘാടനം കുന്നന്താനത്ത് നാളെ

മല്ലപ്പള്ളി : കെ – റയിൽ പദ്ധതി സമ്പൂർണ്ണമായി പിൻവലിച്ച് ഉത്തരവ് ഇറക്കുക, യാതൊരു അനുമതിയുമില്ലാത്ത ഈ പദ്ധതിയെ പ്രതിരോധിച്ചതിന്റെ പേരിൽ സമരക്കാർക്കെതിരെ സംസ്ഥാനത്തുടനീളം എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 28ന് (നാളെ) ശനിയാഴ്ച നാലുമണിക്ക് കുന്നന്താനം നടക്കൽ ജംഗ്ഷനിൽ വച്ച് തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് നിർവ്വഹിക്കും.

ആന്റോ ആന്റണി എംപി, ജോസഫ് എം പുതുശ്ശേരി, കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം പി ബാബുരാജ്, ജനറൽ കൺവീനർ എസ് രാജീവൻ തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles