ലോക്സഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ അസന്നിഹിത വോട്ടെടുപ്പ് ഇന്ന് മുതല്‍

പത്തനംതിട്ട :
ജില്ലയിലെ അസന്നിഹിത വോട്ടര്‍മാരെ വോട്ടു ചെയ്യിക്കുന്നതിന് പ്രത്യേക പോളിംഗ് ടീം ഇന്ന് മുതല്‍ 20 വരെ വീടുകളില്‍ എത്തിചേരുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 85 വയസിനു മുകളില്‍ പ്രായമായവരും ഭിന്നശേഷി വോട്ടര്‍മാരും സമര്‍പ്പിച്ച 12 ഡി അപേക്ഷ പരിശോധിച്ചതില്‍ യോഗ്യരായി കണ്ടെത്തിയ വോട്ടര്‍മാര്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകള്‍ നടക്കുക.

ഇതിനായി നിയോഗിച്ച പ്രത്യേക പോളിംഗ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം ഏപ്രില്‍ 20 വരെയുണ്ടാകും.
ജില്ലയില്‍ ആകെ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും.

Hot Topics

Related Articles