തിരുവല്ല വള്ളംകുളത്ത് ആന ഇടഞ്ഞു ; പുരയിടത്തിൽ നാശനഷ്ടം വരുത്തി

തിരുവല്ല : വള്ളംകുളം നന്നൂരിൽ ആന ഇടഞ്ഞു. വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. നന്നൂർ മല നടയിൽ ആനയെ തളച്ചിരുന്ന പറമ്പിൽ നിന്നും വെള്ളം കുടിക്കാനായി മറ്റൊരിടത്തേക്ക് അഴിച്ചു കൊണ്ടുപോകും വഴി ആന ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പുരയിടങ്ങളിൽ ചെറിയ നാശനഷ്ടങ്ങൾ വരുത്തി. മയക്കുവെടി വിദഗ്ധനും വെറ്റിനറി സർജനുമായ ഡോ.സാബു സി ഐസക്കാണ് ആനയെ മയക്കു വെടി വച്ച് തളച്ചത്. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Hot Topics

Related Articles