സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പുമായി ആസ്റ്റർ പി.എം.എഫ് 

കൊല്ലം, ഫെബ്രുവരി 14, 2024: ശ്വാസകോശത്തെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സമഗ്ര ചികിത്സ നൽകാൻ സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പുമായി കൊല്ലം ആസ്റ്റർ പി.എം.എഫ് ആശുപത്രി.  ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്  മൂന്ന് വരെ നടക്കുന്ന  ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടറുടെ കൺസൾട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കും.

ക്യാമ്പിൽ സൗജന്യ പൾമണറി ഫംഗ്‌ഷൻ ടെസ്റ്റ്‌ (പിഎഫ്‌ടി) ഉണ്ടായിരിക്കുന്നതാണ്. അഡ്മിഷൻ ആവശ്യമുള്ള രോഗികൾക്ക് 10% കിഴിവ് (ഡയറ്റുകൾ, ഇംപ്ലാൻ്റുകൾ, ഉപകരണങ്ങൾ, മരുന്ന്, ഉപഭോഗവസ്തുക്കൾ എന്നിവ ഒഴികെ) ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്നുകൾ, ലാബ് പരിശോധനകൾ, ഒപി നടപടിക്രമങ്ങൾ, റേഡിയോളജി സേവനങ്ങൾ എന്നിവയിലും 10% കിഴിവ് ലഭിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

  ആസ്റ്റർ പി.എം.എഫിലെ  പൾമണോളജി കൺസൾട്ടന്റ്  ഡോ. മികാഷ് മോഹന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. വിട്ടുമാറാത്ത ചുമ, ഒബ്‌സ്ട്രക്റ്റീവ് എയർവേ ഡിസീസ്, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, ആസ്ത്മ, ഇൻ്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, കൂർക്കംവലി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ശ്വസന പ്രശ്നങ്ങൾ നേരിടുന്നവർ. ബ്രോങ്കോസ്കോപ്പി, ശ്വാസകോശ ബയോപ്സി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ക്ഷയം, കോവിഡിന് ശേഷമുള്ള രോഗങ്ങൾ, പ്ലൂറൽ രോഗങ്ങൾ, ശ്വാസകോശ അർബുദ ആശങ്കകൾ എന്നിവയുള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 8129388744 എന്ന നമ്പറിൽ വിളിച്ച്  രജിസ്റ്റർ ചെയ്യാവുന്നതാണ്.

Hot Topics

Related Articles