തിരുവല്ല: ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സ്ഥിരം സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. ബി.സി.എം.സി.എച്ച്. ഡയറക്ടറും സി ഇ ഒ യുമായ ഡോ. ജോർജ്ജ് ചാണ്ടി മറ്റിത്ര ഉദ്ഘാടനം ചെയ്തു. 15 സ്ഥിരം ദാതാക്കളെ ആദരിക്കുകയും 80 തവണയിലധികം രക്തദാനം നടത്തിയ രഞ്ജു എം ശങ്കരനെ പ്രത്യേകം ആദരിക്കുകയും ചെയ്തു. സ്ഥിരം ദാതാവായ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. പ്രമോദ് തോമസ് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. ആഘോഷത്തിന്റെ ഭാഗമായി നിരവധി മത്സരങ്ങളും വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഫാ. തോമസ് വർഗീസ്, ബിസിഎംസിഎച്ച് അസി. ഡയറക്ടർ ഡോ. റിജു മാത്യു, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ കൺസൾട്ടന്റ് ഡോ. അനുപ ജേക്കബ് എന്നിവർ പങ്കെടുത്തു.