കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ
നയങ്ങൾക്കെതിരായി സിപിഐ എം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയിലെ വിവിധ
ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണകൾ

തിരുവല്ല : കേരളത്തിന്റെ വികസനത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കും ജനവിരുദ്ധ-വർഗീയ നയങ്ങൾക്കുമെതിരായി സിപിഐ എം കവിയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കുമാരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എസ് സതീഷ് അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അടൂർ ഏരിയാ കമ്മിറ്റി അംഗം ഡി ഉദയൻ, ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ സോമൻ, പി ടി അജയൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജി രജിത് കുമാർ, സി ജി ഫിലിപ്പ് എന്നിവർ സംസാരിച്ചു.

സിപിഐ എം ഇരവിപേരൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം കെ ബി ശശിധരൻ പിള്ള അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ സി സജികുമാർ, മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം കെ പി രാധാകൃഷ്ണൻ, ഇരവിപേരൂർ ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എ അജു, സിബി കെ രവീന്ദ്രനാഥ്, റെജി കാക്കനാട്ടിൽ, ബിജി ജോൺ, സി വി രതീഷ്, സോമശേഖരൻ നായർ ജനപ്രതിനിധികളായ
അമ്മിണി ചാക്കോ, അർ ജയശ്രീ
തുടങ്ങിയവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപിഐ എം കുമ്പനാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മുൻ എംഎൽഎ കെ സി രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബിജു വർക്കി അധ്യക്ഷനായി. ജോബി ടി ഈശോ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി സണ്ണി സാമുവൽ, ഉഷാ രാജു, ചന്ദ്രികാ മുരളി, തോമസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

സിപിഐ എം ഓതറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ. ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. പി ഗോപി അധ്യക്ഷനായിരുന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ എൻ അനിൽ കുമാർ, പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം അനീഷ് വിശ്വനാഥ്, ഏരിയ കമ്മിറ്റി അംഗം കെ അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

പുറമറ്റം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണ പാർട്ടി ജില്ലാ കമ്മറ്റി അംഗം എം വി സഞ്ചു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ഷിജു പി കുരുവിള, സുരേശൻ കോന്നി, ശോശാമ്മ ജോസഫ്, കെ ഒ മോഹൻദാസ് , ശോശാമ്മ തോമസ്, റേച്ചൽ ബോബൻ, ഒ പി കുഞ്ഞുമോൻ, പി കെ ഗോപിക്കുട്ടൻ, കെ ഓ ഗോപി, ജൂബിൻ ജേക്കബ്, സി ആർ രാധാകൃഷ്ണൻ, ശോഭിക ഗോപി, അനിൽകുമാർ, ബിനു ശമുവേൽ, ജോർജ് ജോസ്, കെ പി വിജയൻ, ബിനു ജോൺ എന്നിവർ സംസാരിച്ചു.

സിപിഐ എം പുല്ലാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി ആന്റണി ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി എസ് മനോജ്‌ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എ കെ സന്തോഷ്‌ കുമാർ, ജയ ദേവദാസ്, അനീഷ് കുന്നപുഴ, ദീപാ ശ്രീജിത്ത്‌, അശ്വിൻ വി നായർ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles