എസ് എസ് എല്‍ സി : പത്തനംതിട്ട ജില്ലയ്ക്ക് 99.7% വിജയം

പത്തനംതിട്ട :
എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയ്ക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി.
എല്ലാ വിഷയങ്ങളിലും ഏ പ്ലസ് നേടാന്‍ 1716 വിദ്യാര്‍ഥികള്‍ക്ക് ഇവിടെ സാധിച്ചു. ഇതില്‍ 591 ആണ്‍കുട്ടികളും 1,125 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 1,255 കുട്ടികള്‍ (418 ആണ്‍കുട്ടികള്‍, 837 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 461 കുട്ടികള്‍ക്കും (173 ആണ്‍കുട്ടികള്‍, 288 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി.
പത്തനംതിട്ട ജില്ലയില്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന 10,027 പേരില്‍ ആകെ പരീക്ഷ എഴുതിയത് 10,021 പേരാണ്. ഇവരില്‍ 9,991 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.7%, പരീക്ഷ എഴുതിയ 5,233 ആണ്‍കുട്ടികളില്‍ 5218 പേരും 4,788 പെണ്‍കുട്ടികളില്‍ 4,773 പേരും ഉപരിപഠനത്തിന് അര്‍ഹരായി.

Hot Topics

Related Articles