തിരുവല്ലയിൽ ആധാരം എഴുത്തുകാർ ധർണ നടത്തി

തിരുവല്ല :
രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടമാകുന്നതിൽ പ്രതിഷേധിച്ച് ആധാരം എഴുത്തുകാർ പണിമുടക്കി ധർണ്ണാസമരം നടത്തി. തിരുവല്ല സബ് രജിസ്ട്രാർ ഓഫീസിൽ പടിക്കൽ നടത്തിയ സമരം എകെഡിഡബ്യു ആൻ്റ് എസ്എ ജില്ലാ പ്രസിഡണ്ട് കെ വിജയവർമ്മ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് പി കെ ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി റ്റി പത്മകുമാരിയമ്മ, പി അനീഷ് ബാബു, ആശാമോൾ എ എസ്, കെ ഒ സാബു, ജി ഗോപാലകൃഷ്ണൻ, രാജേഷ് കുമാർ, ആലീസ് വർഗീസ്, മോളമ്മ വർഗീസ്, ബീന തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles