ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്തേണ്ടത് അനിവാര്യം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍

പത്തനംതിട്ട :
ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും നിയമങ്ങളെ കുറിച്ചും ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ പറഞ്ഞു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല ലോക ഉപഭോക്തൃ അവകാശ ദിനാചരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്തം ഉള്ളതും നീതി പൂര്‍വകവുമായ നിര്‍മിത ബുദ്ധി എന്നതാണ് ഈ വര്‍ഷത്തെ ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ആപ്തവാക്യം. ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 15ന് ലോക ഉപഭോക്തൃ അവകാശദിനം ആചരിക്കുന്നത്. അസംഘടിതരായ ഉപഭോക്തൃ വിഭാഗത്തെ വിവിധങ്ങളായ ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനം ആചരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. അഡ്വ. ആര്‍ ഗോപീകൃഷ്ണന്‍ ക്ളാസ്സുകള്‍ നയിച്ചു. ജില്ലാ സപ്ലൈ ആഫീസര്‍ എം അനില്‍, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗം നിഷാദ് തങ്കപ്പന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, മൗണ്ട് സിയോണ്‍ കോളേജിലെ നിയമ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles