ശാരീരിക പരിമിതി ഉള്ളവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്
പ്രവര്‍ത്തിക്കണം : ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂർ : ശാരീരിക പരിമിതികള്‍ ഉള്ളവരെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഏവരും ഏറ്റെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവം പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപകന്‍ മാത്യു സി വര്‍ഗീസ് അധ്യക്ഷനായിരുന്നു.
അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി മുഖ്യാതിഥി ആയിരുന്നു.
ബിനോയ് മാത്യു, പി.വി. ഗോപിനാഥ്, ഏലിയാസ് തോമസ്, പ്രേമദാസ്, ഷിബു തോമസ്, പി.സി. ഹസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കോഴിക്കോട് സിആര്‍സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Hot Topics

Related Articles