അബാന്‍ മേല്‍പ്പാലം : ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി

പത്തനംതിട്ട : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം കിഫ്ബിയുടെ ഉന്നത വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. ചീഫ് പ്രോജക്റ്റ് എക്സാമിനറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തി. പദ്ധതിയുടെ നിര്‍മ്മാണ ഗുണനിലവാരവും അനുബന്ധ രേഖകളും സംഘം വിലയിരുത്തി. അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഡിസംബര്‍ മാസത്തോടു കൂടി പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി. സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപെടുത്തുന്നതിന് പ്രത്യേക മീറ്റിംഗ് വിളിച്ച് ചേര്‍ക്കണമെന്ന് റവന്യു വകുപ്പ് മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് അബാന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണച്ചുമതല. 84 പൈല്‍ പൂര്‍ത്തിയായി. 18 പൈല്‍ ക്യാപ്പുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. തൂണുകളുടെ നിര്‍മാണം നടന്നു വരുന്നു. 5.5 മീറ്റര്‍ വീതിയില്‍ ഇരു വശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. ഇതിന്റെ സ്ഥലമെറ്റെടുപ്പിന് വേണ്ടി അലൈയ്മെന്റ് കല്ലുകള്‍ സ്ഥാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ടയുടെ മുഖഛായ മാറുന്നതാണ് അബാന്‍ മേല്‍പ്പാലം. ഗതാഗത ക്ലേശം ഒഴിവാക്കാന്‍ ഈ മേല്‍പ്പാലം ഏറെ സഹായിക്കും. പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തു നിന്ന് ആരംഭിച്ച് മൂത്തൂറ്റ് ആശുപത്രി ഭാഗം വരെ എത്തുന്നതാണ് മേല്‍പ്പാലം. ജില്ലാ ആസ്ഥാനത്തെ ആദ്യ മേല്‍പ്പാലം കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 46.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്.

കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനര്‍ വിജയ ദാസ്, കെ ആര്‍ എഫ് ബി ടീം ലീഡര്‍ മഞ്ജുഷ, ഇന്‍സ്പെക്ഷന്‍ എഞ്ചിനീയര്‍മാരായ ശ്രീജിത്ത്, ഗോകുല്‍, അരുണ്‍, കെആര്‍എഫ്ബി എക്സി. എഞ്ചിനീയര്‍ എം. ബിന്ദു, അസി. എക്സി. എഞ്ചിനീയര്‍മാരായ ബിജി, അനൂപ് ജോയ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles