അഞ്ചര കിലോ കഞ്ചാവുമായി തിരുവല്ലയിൽ മൂന്ന് പേർ പിടിയിൽ

തിരുവല്ല:
അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളും കടത്തുവാൻ സഹായിച്ച യുവാവും അടക്കം മൂന്നുപേർ പൊലീസിന്റെ പിടിയിൽ. തിരുമൂലപുരം ആടമ്പടം കോളനിയിൽ കൊങ്ങാപ്പള്ളിയിൽ വീട്ടിൽ ദീപു (26), മഞ്ഞാടി ഉര്യാത്ര വീട്ടിൽ കിരൺ വില്യം തോമസ് (21), തൃശ്ശൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവ് കാറിൽ തിരുമൂലപുരത്ത് എത്തിക്കുവാൻ സഹായിച്ച അടമ്പടം മറ്റക്കാട്ട് പറമ്പിൽ സെബിൻ സജി (23) എന്നിവരാണ് പിടിയിലായത്.

തിരുമൂലപുരം ആടമ്പടം കോളനിക്ക് സമീപം വച്ചാണ് ദീപവും കിരണും പോലീസ് സംഘത്തിന്റെ പിടിയിലായത്. ദീപുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും മൂന്നു കിലോയും കിരണിന്റെ ബാഗിൽ നിന്നും രണ്ടര കിലോയും കഞ്ചാവും പിടിച്ചെടുത്തു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും കാറിൽ കഞ്ചാവ് തിരുമൂലപുരത്ത് എത്തിക്കുവാൻ സഹായിച്ച സെബിൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിൻെ വിവിധ ഭാഗങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ
ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നൽകിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കുമെന്ന് എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല ഡിവൈഎസ്പ‌ി എസ് ആഷാദിന്റെ നിർദ്ദേശപ്രകാരം എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ഇവരെയും താമസിയാതെ വലയിലാക്കുമെന്നും ഡിവൈഎസ്പി എസ് ആഷാദ് പറഞ്ഞു.

Hot Topics

Related Articles