മിനി ജോസ് കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് : തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

തിരുവല്ല :
കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനാലാം വാർഡ് മെമ്പർ മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്സി എബ്രഹാം രാജിവച്ച ഒഴിവിലാണ് മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളും എൽഡിഎഫിന് 5 അംഗങ്ങളും ബിജെപിക്ക് രണ്ട് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണുള്ളത് .

കോൺഗ്രസിന്റെ ഏഴംഗങ്ങളിൽ 6 അംഗങ്ങൾ പങ്കെടുത്തപ്പോൾ. വൈസ് പ്രസിഡണ്ട് ആയിരുന്ന മേഴ്സി എബ്രഹാം വിപ്പ് ലങ്കിച്ചു വിട്ടു നിന്നു. എൽഡിഎഫിലെ മൂന്ന് അംഗങ്ങളാണ് തിരഞ്ഞെടുപ്പിൽ സമയത്ത് എത്തിച്ചേർന്നത്.
കൃത്യസമയത്ത് എത്തിച്ചേരാത്തതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകേണ്ട അംഗം അടക്കം രണ്ട് അംഗങ്ങൾക്ക് ഹാളിൽ പ്രവേശിക്കാനായില്ല. ഇതോടെ എൽഡിഎഫിന്റെ ബാക്കി മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പിജെ കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റോബിൻ പരുമല അധ്യക്ഷത വഹിച്ചു.

Hot Topics

Related Articles