കാവുംഭാഗം കട്ടപ്പുറം സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി ഓർമ്മപ്പെരുന്നാൾ മെയ് മൂന്ന് മുതൽ

തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജോജി എം എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ.
മൂന്നിന് 7 മണിക്ക് മണിപ്പുഴ റാസ, നാലിന് 7 മണിക്ക് അഴിയിടത്തുചിറ റാസ, അഞ്ചിന് രാവിലെ 8 മണിക്ക് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബ്ബാന, വൈകിട്ട് 7 മണിക്ക് പെരിങ്ങര റാസ, ആറിന് 4 മണിക്ക് തോണിക്കടവ് റാസ, വൈകിട്ട് 6 മണിക്ക് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, 7 മണിക്ക് കാവുംഭാഗം റാസ, 8 മണിക്ക് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ് .

ഏഴാം തീയതി രാവിലെ എട്ടു മണിക്ക് അഹമ്മദബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, വെച്ചൂട്ട് സദ്യ, വൈകിട്ട് നാലിന് പള്ളിയിൽ നിന്നും ആഘോഷമായ റാസ കൊടിയിറക്ക്.
ഫാ. ജോജി എം എബ്രഹാം (വികാരി), ഇ എ ഏലിയാസ് (ട്രസ്റ്റി), ജോബി പി തോമസ് (സെക്രട്ടറി), വർഗീസ് പി സി, ജിബിൻ ജേക്കബ് (കൺവീനേഴ്സ്) എന്നിവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു.

Hot Topics

Related Articles