ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഞായറാഴ്ച വൈ കീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകൾ ഉണ്ടാകില്ല. ഇടവം ഒന്നായ മേയ് 15ന് പുലർച്ചെ അഞ്ചിന് നട തുറക്കും. ശേഷം നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനം നടത്താം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് സംവിധാന വും ഒരുക്കിയിട്ടുണ്ട്. അഞ്ചുദിവസത്തെ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും. പ്രതിഷ്ഠാദിന പൂജക ൾക്കായി ഈ മാസം 29 ന് വൈകീട്ട് നട വീണ്ടും തുറക്കും. 30നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30ന് രാത്രി 10ന് നട അടയ്ക്കും. .

Hot Topics

Related Articles