പുതുപ്പള്ളി : അർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ സ്റ്റാർട്ട് അപ്പിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാവുകയാണ് പുതുപ്പള്ളിയും .പുതുപ്പള്ളിയെ ഈ നിലയിൽ അടയാളപ്പെടുത്തുന്നതാകട്ടെ ഒരു യുവ സംരംഭകയും. പുതുപ്പള്ളി സ്വദേശിയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റമൈസ്ഡ് സോഫ്ട് വെയർ നിർമ്മാണ കമ്പനി എം ഡിയുമായ റ്റി എസ് അനുവാണ് സ്റ്റാർട്ട് അപ്പ് രംഗത്തെ പുതുപ്പള്ളിയിലെ സിങ്കപ്പെണ്ണായി മാറിയത് .
ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ ആരംഭിച്ച കമ്പനി ചുരുങ്ങിയ നാളുകൾക്കുള്ളിൽ 50 ഓളം തൊഴിലാളികളുമായി രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാവുകയാണ്. ഏഷ്യയിലേയും മിഡിൽ ഈസ്റ്റിലെയും കോടതികളിലും നിയമ സ്ഥാപനങ്ങളിലും സാങ്കേതിക സേവനം ഒരുക്കി നൽകിയാണ് സ്റ്റാർട്ടപ്പ് എലിന്റ എ ഐ ശ്രദ്ധേയമായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ നിയമ നീതിന്യായ രംഗത്ത് ഒട്ടേറെ സോഫ്റ്റ് വെയറുകൾ ഇതിനോടകം നിർമിച്ചു നൽകിയിട്ടുള്ള എലിന്റ എഐ യുടെ ‘ജസ്റ്റിസ് ആക്സിലറേറ്റർ’ എന്ന സോഫ്റ്റ്‌വെയറാണ് യുഎഇ, ഒമാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഓൺലൈൻ നിയമനടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമ സംവിധാനങ്ങളും
പ്രവർത്തങ്ങളും വിവര സാങ്കേതിക
വിദ്യയുടെ സഹായത്തോടെ ഏറ്റവും
സുതാര്യവും വേഗത്തിലും സുരക്ഷയോടും കൂടെ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ പ്ലാറ്റ്ഫോം ഇന്ന് ലോകവ്യാപകമായി
ഉപയോഗിക്കപ്പെടുന്നുണ്ട്.
പുതുതായി ഈ വർഷം ആരംഭിച്ച കസ്റ്റമർ ഫോക്കസ്ഡ് സോഫ്റ്റ് വെയർ ഉത്പന്നമായ കോണ്ടാക്ട് കാർഡ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ആപ്പിൾ വാലറ്റിന്റെ സഹായത്തോടെ ഡിജിറ്റൽ ബിസിനസ് കാർഡുകൾ ഡിസൈൻ ചെയ്ത് ക്രീയേറ്റ് ചെയാനും അത് ഷെയർ ചെയ്യാനും സഹായിക്കുന്ന വെബ് അപ്ലിക്കേഷൻ ആണ് കോണ്ടാക്ട് കാർഡ്.
ഐടി രംഗത്തോ കോഡിങ് രംഗത്തോ പരിജ്ഞാനം ഒന്നും ഇല്ലാത്ത സാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ കോണ്ടാക്ട് കാർഡുകൾ, സ്വന്തം വിവരങ്ങൾക്ക് ഒപ്പം സോഷ്യൽ മീഡിയ ലിങ്കുകളും ഉൾപ്പെടുത്തി നിർമിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ ചെയ്യുന്ന കാർഡുകളിലേ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വളരെ എളുപ്പത്തിൽ കോണ്ടാക്ട് ഡീറ്റെയിൽസ് ഷെയർ ചെയ്യാനും സേവ് ചെയ്യാനും കഴിയും. ഈ രംഗത്ത് കൂടുതൽ വിപ്ലവങ്ങൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് അനു . ഇരവിനല്ലൂർ ദൈവപ്പതിയിൽ വീട്ടിൽ ശശി ഗോവിന്ദൻ, അശ്വതി ശശി ദമ്പതികളുടെ മകളാണ് റ്റി എസ് അനു . സഹോദരിമാർ ആശ , അനില