സംസ്ഥാനത്ത് മഴ കനക്കുന്നു ; പരക്കെ നാശനഷ്ടം ; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ ജില്ലകളില്‍ ദുരിതം വിതയ്ക്കുകയാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഓറഞ്ച് അലര്‍ട്ട് ഏഴ് ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളികളിലാണ് ഓറഞ്ച് അലര്‍ട്ട് . മറ്റ് ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ശക്തമായ മഴയെതുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്ബുകളിലായി ആറ് കുടുംബങ്ങള്‍ കഴിയുന്നു. കുളത്തൂര്‍ യുപി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്ബില്‍ രണ്ട് കുടുംബങ്ങളും (ആകെ 4 പേര്‍) കോട്ടുകാല്‍ സെന്റ് ജോസഫ് സ്‌കൂളില്‍ മെയ് 20 ന് ആരംഭിച്ച ക്യാമ്പില്‍ നാല് കുടുംബങ്ങളുമാണ് (ആകെ 7 പേര്‍) കഴിയുന്നത്. ശക്തമായ മഴയെതുടര്‍ന്ന് ജില്ലയില്‍ 6 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

Advertisements

Hot Topics

Related Articles