ദുബായ് :ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മോശം കാലാവസ്ഥ മൂലം യാത്രക്കാർ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാരാണ് ഇന്നലെ രാത്രി 11.40ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ഐഎക്സ് 814 വിമാനത്തിൽ കുടുങ്ങിയത്.വിമാനം സാങ്കേതിക പ്രശ്നങ്ങളുടെയും ശക്തമായ മഴയുടെയും മൂടൽമഞ്ഞിന്റെയും ശക്തിമൂലം നേരിട്ട് മംഗളൂരുവിൽ ഇറങ്ങാനായില്ല. റൂട്ടിൽ ഒന്നിലേറെ പ്രാവശ്യം വട്ടമിട്ട്, അവസാനം ബംഗളൂരുവിലേക്ക് എത്തുകയും രാവിലെ 7.00ന് ലാൻഡ് ചെയ്യുകയും ചെയ്തു.ഇതിനിടെ, ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ പൈലറ്റുമാർ വിമാനത്തിൽ നിന്നിറങ്ങിപ്പോയി.
വിമാനത്താവളത്തിൽ കാത്തിരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടെങ്കിലും, പ്രത്യേകിച്ച് വയോധികരും, കുട്ടികളും, രോഗികളുമുള്ള സാഹചര്യത്തിൽ അവർ അവർ താൽപര്യപ്പെട്ടില്ല, അധികൃതർ നിർബന്ധിച്ചുമില്ല.എയർ ഇന്ത്യ എക്സ്പ്രസിൽ കുടിവെള്ളം ചെറിയ കപ്പുകളിൽ മാത്രമേ നൽകൂ എന്നതിനാൽ കുട്ടികളും മറ്റ് യാത്രക്കാരും കുറച്ചധികം അനുഭവിച്ചു.അധികം സുഖകരമല്ലാത്ത സാഹചര്യത്തിൽ ജ്യൂസ്, ബിസ്കറ്റ് എന്നിവ മാത്രം നൽകി.ഇന്ത്യൻ സമയം രാവിലെ 11.30ന് വിമാനം മംഗളൂരുവിലേക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

