തൃശൂർ: വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ ഷാരോണിനെ (32) ഗുരുവായൂർ പൊലീസാണ് പിടികൂടിയത്. വിദേശത്തു ജോലി ചെയ്തു വന്നിരുന്ന യുവതിയെ ജോലി സ്ഥലത്തുള്ള പരിചയം വെച്ചാണ് പ്രതി കഴിഞ്ഞ ഒരു വർഷ കാലയളവില്‍ വിദേശത്ത് വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Advertisements
പീഡനത്തിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവാവിനെതിരെ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോയമ്പത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.