സോഷ്യല്‍ മീഡിയയിലൂടെ വീട്ടമ്മയെ പരിചയപ്പെട്ടു, ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡനം, പ്രതി പിടിയില്‍

പാലക്കാട്‌: ആള്‍മാറാട്ടം നടത്തി സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി പരിചയപ്പെടുകയും ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി കൊല്ലങ്കോട് ലോഡ്ജില്‍ വച്ച്‌ ബലാത്സംഗം ചെയ്ത് രണ്ടു പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്ന പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ തിരുവനന്തപുരത്തുനിന്ന് പൊക്കിയത്. ഇൻസ്പെക്ടർ അമൃത് രംഗൻ്റെ നേതൃത്വത്തില്‍ ഏഴംഗ പ്രത്യേക ടീം രൂപീകരിച്ചു.

Advertisements

പാലക്കാട് സൈബർ സെല്ലിലെ സിപിഒ ഷെബിൻ്റെ സഹായത്തോടെ പ്രതി തിരുവന്തപുരത്ത് ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് തമ്പാനൂർ പൊലീസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തി അമൃത് രംഗൻ്റെ നേതൃത്വത്തിലുള്ള കൊല്ലങ്കോട് പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം അയിര വിരലിവിളയില്‍ ജോണി(37) ആണ് അറസ്റ്റിലായത്. പ്രതിയുടെ കൈയില്‍ നിന്നും സ്വർണമാല, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ വിവാഹിതരായ പല സ്ത്രീകളെയും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടു സമാനമായ രീതിയില്‍ കബളിപ്പിച്ച ഒന്നിലധികം കേസുകള്‍ ഉള്ളതായി വ്യക്തമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുസ്ഥലങ്ങളില്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനും മദ്യപിച്ച്‌ ബഹളം ഉണ്ടാക്കിയതിനുമെതിരെ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളതയും വിവരം കിട്ടിയിട്ടുണ്ട്. കൊല്ലങ്കോട് പൊലീസ് പ്രതിക്കെതിരെ ആള്‍മാട്ടം, ബലാത്സംഗം, ഭീഷണിപ്പെടുത്തി മാല അപഹരിക്കല്‍ എന്നി വിവിധ വകുപ്പുകള്‍ ചേർത്ത് കേസ് എടുത്തു. വനിത സിപിഓമാരായ സസീമ, ജിഷ, സീനിയർ സിപി സുനില്‍ കുമാർ, സി പിഒമാരായ അബ്ദുല്‍ ഹക്കിം, രാജേഷ്, ജിജേഷ്, ഡ്രൈവർ സിപിഒ രവി എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍. അറസ്റ്റ് ചെയ്ത പ്രതിയെ ബഹുമാനപ്പെട്ട ചിറ്റൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles