അടയ്ക്ക വില കുതിച്ചുയരുമ്പോഴും ക്ഷാമം: ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കുന്നത് കിലോയ്ക്ക് 350 രൂപ നിരക്കിൽ, കേരളത്തിൽ നിന്ന് വാങ്ങി ലാഭം കൊയ്യുന്നത് തമിഴ്നാടും കർണാടകയും

കിളിമാനൂർ: വില കുതിച്ചുയർന്നിട്ടും ആവശ്യത്തിന് അടയ്ക്ക ലഭിക്കുന്നില്ലെന്നതാണ് വ്യാപാരികളുടെ പ്രധാന ആക്ഷേപം. നാട്ടിൻപുറങ്ങളിൽ നിന്ന് കമുകും അടയ്ക്കയും ക്രമേണ അപ്രത്യക്ഷമാകുകയാണ്. വ്യാപകമായ രോഗബാധയാണ് ഉൽപ്പാദനം കുറഞ്ഞതിനു പിന്നിലെ പ്രധാന കാരണം.കേരളത്തിൽ അടയ്ക്ക പ്രധാനമായും വെറ്റില മുറുക്കിനാണ് ഉപയോഗിക്കുന്നത്. പഴമക്കാരാണ് കൂടുതലായും അടക്കയുടെ സ്ഥിരം ഉപഭോക്താക്കൾ. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ “നിജം പാക്ക്” പോലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് കേരളത്തിൽ നിന്ന് അടയ്ക്ക കയറ്റുമതി ചെയ്യുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ലൈസൻസുകാർ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക കിലോയ്ക്ക് 350 രൂപ നിരക്കിൽ ഉത്തരേന്ത്യയിലേക്ക് അയക്കുന്നത് പതിവാണ്. ഗുണമേന്മയുള്ളതുകൊണ്ട് കേരളത്തിലെ അടയ്ക്കയ്ക്കാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ്. പാൻ മസാലയ്ക്ക് നിരോധനമുണ്ടെങ്കിലും അടയ്ക്ക ചേർത്ത് വെറ്റില മുറുക്കുന്നത് ഉത്തരേന്ത്യൻ ജനങ്ങൾക്ക് പതിവാണ്.

Advertisements

പാക്കിന്റെ വിപണി വില


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരെണ്ണം: 3 രൂപ

കൊട്ട അടയ്ക്ക (കിലോ): 300–350 രൂപ

വരുമാന മാർഗം

ഒരു കാലത്ത് ഗ്രാമീണ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്നു അടയ്ക്കാക്കൃഷി. കമുകിന്റെ ഉപോൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറെയുണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം വരെ ഗ്രാമജീവിതത്തിൽ കമുക് നിർണായക പങ്ക് വഹിച്ചു. എന്നാൽ കാലക്രമത്തിൽ ആ ശീലങ്ങൾ നഷ്ടപ്പെട്ടു. എങ്കിലും ഹൈന്ദവ ചടങ്ങുകളിൽ ദക്ഷിണയ്ക്കും അടയ്ക്ക ഇന്നും അനിവാര്യമാണ്.

പ്രതിസന്ധിയായി

വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയ്യുന്ന കർഷകർ നിലനിൽക്കുന്നു. മരങ്ങൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതിനാൽ അവിടെയുള്ള വിളകൾക്ക് രോഗബാധ കുറവാണ്. എന്നാൽ തെക്കൻ കേരളത്തിലെ സാഹചര്യം പ്രതിസന്ധിമയമാണ്. മഴയും രോഗബാധയും വിളവെടുപ്പിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ തെക്കൻ ജില്ലകളിലെ അടയ്ക്ക വ്യാപാരം കനത്ത പ്രതിസന്ധിയിലായി.

Hot Topics

Related Articles