തിരുവനന്തപുരം: സംസ്ഥാനത്തെ കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു.
ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ വിൽക്കും.ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം തടയാനും അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുമാണ് സർക്കാർ നടത്തുന്ന ഇടപെടൽ. ഓണച്ചന്തകൾ ഇന്ന് മുതൽ സെപ്റ്റംബർ 4 വരെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സഹകരണസംഘങ്ങളിലുമാണ് പ്രവർത്തിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സബ്സിഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങളുടെ വില:
ജയ അരി (8 കിലോ) – ₹264
കുറുവ അരി (8 കിലോ) – ₹264
കുത്തരി (8 കിലോ) – ₹264
പച്ചരി (2 കിലോ) – ₹58
പഞ്ചസാര (1 കിലോ) – ₹34.65
ചെറുപയർ (1 കിലോ) – ₹90
വൻകടല (1 കിലോ) – ₹65
ഉഴുന്ന് (1 കിലോ) – ₹90
വൻപയർ (1 കിലോ) – ₹70
തുവരപ്പരിപ്പ് (1 കിലോ) – ₹93
മുളക് (1 കിലോ) – ₹115.50
മല്ലി (500 ഗ്രാം) – ₹40.95
വെളിച്ചെണ്ണ (1 ലിറ്റർ) – ₹349
അതേസമയം, സംസ്ഥാന സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 9.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും.
14 ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഓണക്കിറ്റിൽ പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൾഡ് ടീ, പായസം മിക്‌സ്, സാമ്ബാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ഉണ്ടാകും. ഓണത്തിന് മുമ്പ് മുഴുവൻ എഎവൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റ് ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു.