റെജി ജോസഫിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ മാധ്യമ അവാര്‍ഡ്

ന്യൂഡല്‍ഹി: പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം ദേശീയ മാധ്യമ അവാര്‍ഡ് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന്. കേരളത്തിലെ ആദിവാസി വനിതകള്‍ നേടിയ തൊഴില്‍ മികവു സംബന്ധിച്ച് ദീപികയിലും രാഷ്ട്രദീപികയിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് വികസനോത്മുഖ വിഭാഗത്തിലെ അവാര്‍ഡ്. ഒരു ലക്ഷം രൂപയും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഓഗസ്റ്റ് അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.  

Advertisements

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഉള്‍പ്പെടെ റെജിക്കു ലഭിക്കുന്ന 96-മത്തെ മാധ്യമ പുരസ്‌കാരമാണ്. ദേശീയ പുരസ്‌കാരം സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡിന് നാലു തവണ അര്‍ഹനായി. റാം നാഥ് ഗോയങ്ക, റെഡ് ഇങ്ക്, പ്രേം ഭാട്ടിയ തുടങ്ങിയ ദേശീയ അവാര്‍ഡുകളും അഞ്ചു മാധ്യമ ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക അവാര്‍ഡിന് നാലു തവണ അര്‍ഹനായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴിയിടം പുല്ലുതുരുത്തിയില്‍ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി (ടീച്ചര്‍, സെന്റ് മേരീസ് എച്ച്എസ്എസ്, വെള്ളാരംകുന്ന്). മക്കള്‍: ആഗ്നസ്, അല്‍ഫോന്‍സ്.

Hot Topics

Related Articles