കോട്ടയം: കഞ്ഞിക്കുഴിയില്‍ റോഡിയിലെ കുഴിയിലെ വീണ് കാറ് അപകടത്തില്‍പ്പെട്ടു. കൊല്ലാട് നിന്ന് കഞ്ഞ്ക്കുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ഫോര്‍ഡ് എക്കോ എക്കോസ്‌പോര്‍ട്ട് കാറാണ് ഡിസി ബുക്‌സിന് എതിര്‍വനശത്തുള്ള കുഴിയില്‍ വീഴുണത്. വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് റോഡിന്റെ വശത്ത് വലിയ കുഴി രൂപപ്പെട്ടത്. എതിര്‍ദിശയില്‍ നിന്ന വന്ന വാഹനത്തിന് പോകുന്നതിന് വശം കൊടുക്കുന്നതിനിടയില്‍ മുന്‍ചക്രം കുഴിയിലേക്ക് പതിക്കുകയായിരുന്നു ഇതേതുടര്‍ന്ന് പിന്‍ഭാഗത്തെ ടയര്‍ റോഡില്‍ നിന്നുയരുകയും വാഹനത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരാവുകയും ചെയ്തു. ഡ്രൈവര്‍ മനസാന്നിധ്യം കൈവിടാഞ്ഞതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. ഓടിക്കൂടിയ മറ്റ് യാത്രക്കാരാണ് വാഹനം കുഴിയില്‍ നിന്നുയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ഏറെനേരം കഞ്ഞിക്കുഴി- മുട്ടമ്പലം റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ വാട്ടര്‍ അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത് വന്നിരുന്നു. കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പിന്നീട് നന്നാക്കാത്തതാണ് സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണമെന്നാണ് മന്ത്രിയുടെ വിമര്‍ശനം. കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിക്കുന്നവര്‍ നന്നാക്കാനുള്ള ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.