രോഹിത്തിനെയും ദ്രാവിഡിനെയും മാറ്റും ; ഹർദിക്കിനെ തേടി ക്യാപ്റ്റൻ കുപ്പായം എത്തിയേക്കും ; ഇന്ത്യൻ ക്രിക്കറ്റിൽ വൻ അഴിച്ചു പണികൾക്കൊരുങ്ങി ബിസിസിഐ

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ അഴിച്ചുപണിക്കു തയ്യാറെടുക്കുകയാണ് ബിസിസിഐ. ബുധനാഴ്ച ചേരുന്ന ബിസിസിഐയുടെ അപെക്‌സ് കൗണ്‍സില്‍ യോഗത്തിനു ശേഷം പല വമ്പന്‍ പ്രഖ്യാപനങ്ങളും വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.പ്രധാനമായും അഞ്ചു കാര്യങ്ങളായിരിക്കും ഈ യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാവുക.

Advertisements

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെയും കോച്ചുമാരെയും കൊണ്ടു വരിക എന്നതായിരിക്കും. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ആരാധകര്‍ മുഴുവനും ബിസിസിഐയുടെ ഈ യോഗത്തെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. യോഗത്തെക്കുറിച്ച്‌ കൂടുതലറിയാം.വെറ്ററന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ടി20 നായകസ്ഥാനത്തു നിന്നും മാറ്റി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഫുള്‍ടൈം നായകനായി പ്രഖ്യാപിച്ചേക്കും. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ രോഹിത് നായകസ്ഥാനത്തു തന്നെ തുടരുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത ഏപ്രിലില്‍ രോഹിത്തിനു 36 വയസ്സ് തികയുകയാണ്. അതുകൊണ്ടു തന്നെ ഇനി അദ്ദേഹത്തെ ദീര്‍ഘകാലം ടീമില്‍ പ്രതീക്ഷിക്കേണ്ടതില്ല. അതിനാല്‍ തന്നെ അടുത്ത ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പുതിയൊരു നായകനെ കണ്ടെത്തിയേ തീരൂ. ഈ റോളിനു ഏറ്റവും അനുയോജ്യന്‍ ഹാര്‍ദിക്കാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാപ്റ്റനായി മികച്ച റെക്കോര്‍ഡ് ഉണ്ടെന്നതും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്.രണ്ടാമത്തെ കാര്യം വ്യത്യസ്ത ക്യാപ്റ്റന്മാരെയെന്നതു പോലെ ഇന്ത്യന്‍ ടീമിനു വ്യത്യസ്ത കോച്ചുമാരെയും കൊണ്ടുവരികയെന്നതാണ്. ടി20 ഫോര്‍മാറ്റില്‍ രാഹുല്‍ ദ്രാവിഡിനെ മാറ്റം കൂടുതല്‍ മറ്റൊരു കോച്ചിനെ നിയമിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ദ്രാവിഡിന്റെ കോച്ചിങ് ഈ ഫോര്‍മാറ്റിനു യോജിച്ചതല്ലെന്നും ഒട്ടും അഗ്രസീവല്ലെന്നുമെല്ലാം വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏകദിനം, ടെസ്റ്റ് എന്നിവയില്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്തു നിന്നും മാറ്റുകയുമില്ല.

ടി20യില്‍ പരിശീലകസ്ഥാനത്തേക്കു ആരായിരിക്കും വരികയെന്ന സൂചനകളൊന്നും വന്നിട്ടില്ല. മുന്‍ ഇതിഹാസം എംഎസ് ധോണി, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം പരിഗണിക്കപ്പെടുന്ന പേരുകളാണ്.

Hot Topics

Related Articles