വലിയ മുതൽ മുടക്കോ താരനിരയോ ഇല്ലാതെ തിയേറ്ററിൽ എത്തി ചിരി പടർത്തിയ രോമാഞ്ചം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നതായി റിപ്പോർട്ട് . 1.75 കോടി മുടക്കിയ ചിത്രം 23 ദിവസം കൊണ്ട് 50 കോടി കളക്ഷനിൽ എത്തി.
#Drishyam ( ₹5 CR )#ThanneerMathanDinangal (₹1.5 CR )#Malikappuram ( ₹3.75 CR )
— Kerala Box Office (@KeralaBxOffce) February 26, 2023
& the latest entry of #Romancham ( ₹1.75 CR )
Made with below ₹5 CR budget & collected ₹35, ₹50 CR + theatrical gross respectively 🔥🔥
ഇതുവരെ 30 കോടി രൂപയാണ് കേരളത്തിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. നവാഗതനായ ജിത്തുമാധവൻ ആണ് രോമാഞ്ചത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിനായിരുന്നു രോമാഞ്ചം തിയറ്ററുകളിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 3 കോടി രൂപ നേടിയപ്പോൾ വിദേശത്ത് നിന്ന് ഇതുവരെയുള്ള കളക്ഷൻ 17 കോടിയാണ്. ഈ ആഴ്ച മലയാളത്തിൽ 9 പുതിയ സിനിമകൾ റിലീസ് ചെയ്തെങ്കിലും രോമാഞ്ചം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.